മുണ്ടേരി:- ര തേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥികളും അധ്യാപകരുമായ 25-ഓളം പേർക്ക് പരിക്കേറ്റു.മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.
സ്കൂൾമൈതാനത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന എട്ട്, ഒൻപത് ക്ലാസിലെ വിദ്യാർഥികളെയും അധ്യാപകരായ കെ.ഹരീന്ദ്രൻ, കെ.ഷാബു, കെ.വേണു തുടങ്ങിയവരെയുമാണ് തേനീച്ച ആക്രമിച്ചത്.പരിക്കേറ്റവർ ചക്കരക്കല്ലിലെ ഇരിവേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമികചികിത്സ നൽകി ഇവരെ വിട്ടയച്ചു.