കണ്ണൂരിൽ കാറിന് തീപിടിച്ച് മരണപ്പെട്ട കുറ്റ്യാട്ടൂർ സ്വദേശികളുടെ വീട് BJP ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി സന്ദർശിച്ചു


കുറ്റ്യാട്ടൂർ : കണ്ണൂരിൽ ഓടി കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് മരിച്ച റീഷ - പ്രജിത്ത് ദമ്പതികളുടെ വീട്ടിൽ ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി സന്ദർശനം നടത്തി . കുറ്റ്യാട്ടൂരിലെ റീഷയുടെ വീട്ടിലെത്തിയ അബ്ദുളളക്കുട്ടി മരിച്ച റീഷയുടെ അച്ഛൻ വിശ്വനാഥനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകാമെന്നും അറിയിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, സെക്രട്ടറി അരുൺ കൈതപ്രം, ജില്ലാ സെൽ കോഡിനേറ്റർ രാജൻ പുതുക്കുടി, മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത്, സി.എ വിജേഷ്, ആർ.ഷംജിത്ത്, രാമകൃഷ്ണൻ, വിശ്വനാഥൻ എന്നിവർ അനുഗമിച്ചു.

Previous Post Next Post