ടി നസറുദ്ദീൻ അനുസ്മരണ ദിനം ആചരിച്ചു


മയ്യിൽ :-
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതൃത്വ പദവിയിൽ വിവിധ സ്ഥാനങ്ങളിലും തുടർച്ചയായി 30 വർഷം സംസ്ഥാന പ്രസിഡന്റായും സേവനം അനുഷ്ഠിച്ച ടി നസറുദ്ദീൻ്റെ അനുസ്മരണ ദിനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) മയ്യിൽ യൂണിറ്റ് വിവിധ പരിപാടികളോടെ ആചരിച്ചു.

   കാലത്ത് 10 മണിക്ക് അനുസ്മരണ പതാക ഉയർത്തി. തുടർന്ന് മയ്യിൽ വ്യാപാര ഭവനിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഫോട്ടോ അനാച്ഛാദനവും പുഷ്പാർച്ചനയും,  സാമ്പത്തിക സഹായ വിതരണവും നടത്തി.

വനിതാവിംഗ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് അംഗങ്ങളായ ജംസീന വിപി, രാജാമണി എന്നിവരെ ആദരിച്ചു. യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് എം ഒ നാരായണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗമായ കെ പി അബ്ദുൽ ഗഫൂർ നസറുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് സ്വാഗതവും, ട്രഷറർ യു പി മജീദ് നന്ദിയും പറഞ്ഞു .

Previous Post Next Post