ഗ്രീൻ ബറ്റാലിയൻ വാട്സാപ്പ് ഗ്രൂപ്പ് അസംബ്ലി നടത്തി

 


പള്ളിപ്പറമ്പ്:-മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സമ്മേളന പ്രചാരണാർത്ഥം പള്ളിപ്പറമ്പ്, കോടിപ്പോയിൽ ശാഖ മുസ്‌ലിം ലീഗ് പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രീൻ ബറ്റാലിയൻ വാട്സപ്പ് ഗ്രൂപ്പിൽ മുസ്‌ലിം ലീഗ് പ്രാദേശിക നേതാക്കൾ ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം* എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയും, ജില്ലാ സമ്മേളന പരിപാടികൾ വിശദീകരിക്കുകയും ചെയ്തു.

 ഗ്രീൻ ബറ്റാലിയൻ ചെയർമാൻ നൂറുദ്ദീൻ പുളിക്കലിൻ്റെ അധ്യക്ഷതയിൽ തുടങ്ങിയ മീറ്റിംഗ്  ഹാഫിസ് അമീൻ ഫൈസി ഖിറാഅത്തും  കെ എം സി സി അൽഐൻ തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റ്  ഫരീദ് ദാരിമി പ്രാർത്ഥനയും തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കെ കെ മുസ്തഫ സാഹിബ് കൊടിപ്പോയിൽ ഉദ്ഘാടനം നിർവഹിച്ചു. ഗ്രീൻ ബറ്റാലിയൻ  അസംബ്ലി ഇ കെ അയ്യൂബ് ഹാജി ഖത്തർ മുഖ്യ പ്രഭാഷണവും നടത്തി മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് യൂസഫ് സാഹിബ്  മയ്യിൽ പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡൻ്റ് സത്താർ ഹാജി  സി കെ,  കെ എം സി സി  അബൂദാബി കണ്ണൂർ മണ്ഡലം ട്രഷർ t.p യൂസഫ് സാഹിബ്  പ്രവാസി ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് മൊയ്ദു ഹാജി എം കെ കൊടിപ്പോയിൽ മുസ്ലിം ലീഗ് വർക്കിങ് പ്രസിഡൻ്റ് മുസ്തഫ സാഹിബ് എം വി   കൊടിപ്പോയിൽ മുസ്ലിം ലീഗ് ജ,സെക്രട്ടറി ഗഫൂർ സാഹിബ് ടിവി മുസ്ലിം ലീഗ് പ്രാദേശിക നേതാവ് മുഹമ്മദലി സാഹിബ് കെ പി എന്നിവർ അസംബ്ലിയെ അഭിസംബോധന ചെയ്തു   

 മൊയ്തു ഹാജി എം കെ അബ്ദുൾഖാദർ (അങ്ക) റമീസ് സി എച്ച്   ശുഹൈൽ  സുബൈർ എന്നിവർ ചേർന്ന് ഇശൽ വിരുന്നും നടത്തി.മലേഷ്യ കെ എം സി സി നേതാവും ഗ്രീൻ ബറ്റാലിയൻ കൺവീനറുമായ ഈസ ഹാജി സാഹിബ് പി   സ്വാഗതവും മസ്കത്ത് കെ എം സി സി മെമ്പറും ഗ്രീൻ. ബറ്റാലിയൻ കോഡിനേറ്ററുമായ സിദ്ധീഖ് സാഹിബ് ആർ എം നന്ദിയും പറഞ്ഞു

Previous Post Next Post