BJP മയ്യിൽ മണ്ഡലം പദയാത്ര നടത്തി


കൊളച്ചേരി : പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ തുറന്നു കാണിക്കുക കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ബിജെപി മയ്യിൽ മണ്ഡലം പ്രസിഡന്റ് എസ്. സുമേഷ് നയിച്ച പദയാത്ര നൂറുകണക്കിന് പ്രവർത്തകരുടെ സാന്നിധ്യത്തിൽ കൊളച്ചേരി മുക്കിൽ നിന്നും ആരംഭിച്ച പദയാത്രക്ക് ബി ജെ പി എറണാകുളം മേഖല പ്രസിഡണ്ട് എൻ . ഹരി ജാഥാ ക്യപ്റ്റനായ എസ്സു.മേഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു . നിരവധി സ്വീകരണ വേദികളിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി കൊണ്ട് പദയാത്ര കിലോമീറ്ററുകൾ താണ്ടി കുറ്റ്യാട്ടുരിലെ എട്ടേയാറിൽ സമാപിച്ചു .

സമാപന പൊതുസമ്മേളനം ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ . ഹരിദാസ് ഉദ്ഘാടനം ചെയ്തു . മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി റിട്ടേ: കേണൽ സാവിത്രി അമ്മ കേശവൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു . മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത് സ്വാഗതവും കുറ്റ്യാട്ടൂർ ഏരിയ ജനറൽ സെക്രട്ടറി വത്സരാജ് കെ കെ നന്ദിയും അറിയിച്ചു. വിവിധ വേദികളിലായി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി , ജില്ലാ കമ്മറ്റി അംഗം മോഹനൻ കുഞ്ഞിമംഗലം , രമേശൻ ചെങ്ങുനി , സി.വി സുമേഷ് , റിനോയ് ഫെലിക്സ് , ബാബുരാജ് രാമത്ത് , ദിൽജിത്ത് .എം , ഇ .പി ഗോപാലകൃഷ്ണൻ . ദേവരാജൻ എന്നിവർ സംസാരിച്ചു.

Previous Post Next Post