മയ്യിൽ :- തൈലവളപ്പ് റൗളത്തുൽ ജന്ന: മദ്രസ & മുഹ് യദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 7 ദിവസത്തെ മത പ്രഭാഷണ പരമ്പര നൂറേ ഇൽമ് ന ഫെബ്രുവരി 10 വെള്ളിയാഴ്ച തുടക്കമാവും.
വെള്ളിയാഴ്ച രാത്രി 8 മണിക്ക് മദ്രസ അങ്കണത്തിൽ പ്രസിഡണ്ട് നൗഷാദ് ഭാരിമിയുടെ അധ്യക്ഷതയിൽ ഖത്വീബ് നൗഷാദ് ലത്തീഫി ഉദ്ഘാടനം ചെയ്യും.
അബ്ദുൽ ഫത്താഹ് ദാരിമി ഇരിക്കൂർ പ്രഭാഷണം നടത്തും.
തുടർന്നുള്ള ദിവസങ്ങളിൽ അബ്ദുൽ ഫത്താഹ് ദാരിമി മാണിയൂർ, ഹാഫിള് മുൻഇം വാഫി ഓട്ടപ്പടവ്, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ഖലീലുറഹ്മാൻ അൽ കാശിഫി, എം ടി മുഹമ്മദ് ദാരിമി കൊല്ലം, നൗഷാദ് ലത്തീഫി നീലഗിരി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.
സമാപന ദിവസമായ ഫെബ്രവരി 16 ന് ദുആ മജ്ലിസിന് ഉസ്താദ് അബ്ദുറഹ്മാൻ ബാഖവി മാണിയൂർ നേതൃത്വം നൽകും.