കയ്യങ്കോട് : നൂറുൽ ഉലമാ കൾച്ചറൽ സെന്ററിനു കീഴിൽ നടത്തുന്ന ത്രിദിന മതപ്രഭാഷണത്തിനും പ്രാർത്ഥനാ സംഗമത്തിനും ഇന്ന് തുടക്കമാകും. ഫെബ്രുവരി 9,10,11 തീയ്യതികളിൽ നടക്കും.
ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമം SMA സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ റശീദ് ദാരിമി ഉദ്ഘാടനം ചെയ്യും. റൗളത്തുൽ ഇഹ്സാൻ സംഘം അവതരിപ്പിക്കുന്ന ബുർദ മജ്‌ലിസും നടക്കും.
രാത്രി 8 മണിക്ക് യുവ പ്രഭാഷകൻ മുനവ്വിർ സഅദി നുച്ച്യാട് പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച മഹ്ളറതുൽ ബദ്‌രിയ്യയും ശാഫി ലത്തീഫിയുടെ പ്രഭാഷണവും നടക്കും.
സമാപന ദിവസമായ ശനിയാഴ്ച നടക്കുന്ന പ്രാർത്ഥനാ സംഗമത്തിന് സയ്യിദ് ഇല്യാസ് തങ്ങൾ ഹൈദറൂസി (എരുമാട് തങ്ങൾ )നേതൃത്വം നൽകും.