പാറപ്പുറം ടിപി കുടുംബസംഗമം കലാ-കായിക പരിപാടികളോടെ ആഘോഷിച്ചു

 



കണ്ണാടിപ്പറമ്പ്:-പാറപ്പുറത്തെ തായലെപുരയില്‍ ടിപി കുടുംബസംഗമം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാറപ്പുറം ഫാറൂഖ് പള്ളിക്കു സമീപം നടത്തിയ കുടുംബ സംഗമത്തില്‍ കെ കെ ഹാരിസ് ചേലേരി മുക്ക് ഉദ്‌ബോധന ക്ലാസെടുത്തു. ബലൂണ്‍ പൊട്ടിക്കല്‍, കസേരകളി, അറബിക് ഡാന്‍സ് തുടങ്ങിയ കലാകായിക പരിപാടികളും അരങ്ങേറി. 

കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ടി പി ഖദീജ(കക്കാട്)യെയും നവാഗത അംഗമായ അയ്മ അംറിനെയും ആദരിച്ചു. വിജയികള്‍ക്കും കലാകായിക പരിപാടികളിലെ പങ്കാളികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് സ്‌നേഹവിരുന്നോടെയാണ് സംഗമം അവസാനിച്ചത്. കുടുംബസംഗമത്തിന് ടി പി അബ്ദുല്‍ അസീസ്, ടി പി മുഹമ്മദ്, ആരിഫാ സാജിദ്, അന്‍സീല ബഷീര്‍, ഷിസാ ഫാത്തിമ, ഫാത്തിമത്ത് ലുലു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Previous Post Next Post