ഗ്രീൻ ബറ്റാലിയൻ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


പള്ളിപ്പറമ്പ് : പള്ളിപ്പറമ്പ് കോടിപ്പൊയിൽ ശാഖ മുസ്ലിംലീഗ് പ്രവർത്തകരുടെ ഓൺലൈൻ കൂട്ടായ്മയായ ഗ്രീൻ ബറ്റാലിയൻ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ചെയർമാൻ : പുളിക്കൽ നൂറുദ്ദീൻ 

കൺവീനർ : ഈസ ഹാജി. പി മലേഷ്യ ഫൈനാൻസ് സെക്രട്ടറി : അബ്ദുറഹിമാൻ.പി (അന്തായി) 

കോഡിനേറ്റർ : ആർ.എം സിദ്ദീഖ് 

എക്സിക്യൂട്ടീവ് മെമ്പർമാർ : ഇ. കെ അയ്യൂബ് ഹാജി ഖത്തർ, മൊയ്തു ഹാജി എം.കെ ,അബ്ദുൽ ഗഫൂർ ടി.വി ,മൻസൂർ ടി.പി ,ഫരീദ് ദാരിമി സി. കെ ,അബ്ദുൽ ഹക്കീം പി. പി ,നിസാർ കമ്പിൽ, മുജീബ് ടി.വി റഷീദ്. കെ ,മുഹ്‌സിൻ കെ.വി, മർവാൻ ടി.പി, ഷംസീർ എം. വി, ലത്തീഫ് സി.കെ (പതിനേഴ് അംഗ എക്സിക്യൂട്ടീവ് അംഗങ്ങൾ ).

ഫെബ്രുവരി 5 ഞായറാഴ്ച്ച വൈകുന്നേരം 6 മണി മുതൽ ടി.പി മൻസൂറിന്റെ അധ്യക്ഷതയിൽ നടന്ന ഗ്രീൻ ബറ്റാലിയൻ നാലാമത്തെ ജനറൽ ബോഡി തിരഞ്ഞെടുത്തു. ഇ. കെ അയ്യൂബ് ഹാജി ഖത്തർ ഉദ്ഘാടനം നിർവ്വഹിച്ചു.

ഹാഫിസ് അമീൻ ഫൈസി ഖിറാഅത്തും, ഫരീദ് ദാരിമി പ്രാർത്ഥനയും ചെയ്തു.

തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ. കെ മുസ്തഫ സാഹിബ് മുഖ്യ പ്രഭാഷണം നടത്തി. എം.കെ മൊയ്തു ഹാജിയുടെ നേതൃത്വത്തിൽ ഇശൽ വിരുന്നും നടന്നു.

യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യൂസഫ് .പി ,യൂസഫ് ടി.പി ,ടി. വി മുജീബ് ,ഷൗക്കത്ത് ,നിസാർ കമ്പിൽ, എം.വി മുസ്തഫ ,സത്താർ ഹാജി സി.കെ, ഗഫൂർ ടി.വി,അബ്ദുൽ ഖാദർ (അങ്ക), ലത്തീഫ് ടി.പി , മുഹമ്മദ് അലി കെ.പി , സത്താർ ഹാജി സി.കെ , തുടങ്ങിയവർ ആശംസ അറിയിച്ചു.

അബ്ദുൽ ഹക്കീം സ്വാഗതവും സിദ്ദീഖ് ആർ.എം നന്ദിയും പറഞ്ഞു.

Previous Post Next Post