മയ്യിൽ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; LDF സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു


മയ്യിൽ :- ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മയ്യിൽ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ LDF സ്ഥാനാർത്ഥിയായി ഇ.പി രാജൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ മയ്യിൽ കെ കെ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ടൗണിൽ നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പഞ്ചായത്ത് ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചു.

LDF നേതാക്കളായ കെ. സി ഹരികൃഷ്ണൻ , എൻ.അനിൽ കുമാർ, എ.ബാലകൃഷ്ണൻ, എൻ.കെ രാജൻ, കെ .കെ റിജേഷ്, എം. ഗിരീശൻ , പി.വി ഗോപി , വി.ശങ്കരൻ , കെ.സി രാമചന്ദ്രൻ , പി.കെ വേണുഗോപാലൻ, എൻ. വി ശ്രീജിനി, ടി. പി ബിജു, പി.കെ വിജയൻ , ഡോ.കെ. രാജഗോപാലൻ, സി. കെ പുരുഷോത്തമൻ , വി.വി അജീന്ദ്രൻ , സി.കെ ശോഭന , എം.വി ഓമന തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post