കമ്പിൽ : ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ കമ്പിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. എം ശിവദാസൻ,മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ ബ്ലോക്ക് സെക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജ്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാർ സി കെ സിദ്ദിഖ് , കെ.ബാബു എ.ഭാസ്കരൻ സേവാദൾ ജില്ലാ ഷർ പറമ്പിൽ മൂസ കെ.അച്ചുതൻ ,സുനീത അബൂബക്കർ , പി.ബിന്ദു, MT. അനില, പി.പി.രാധാകൃഷ്ണൻ , പി.പി.ശാദുലി, കെ.പി.മുസ്തഫ , കെ.പി.അബ്ദുൾ ശുക്കൂർ തുടങ്ങിയ നേതാക്കന്മാർ നേതൃത്വം നൽകി.
കമ്പിൽ ബസാറിൽ നടന്ന പ്രതിഷേധയോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.എം. ശിവദാസൻ ,സി.ശ്രീധരൻ മാസ്റ്റർ, എം. സജിമ , സുനിത അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു മണ്ഡലം പ്രസിഡണ്ട് കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.