ചൊറുക്കള - മയ്യിൽ - കൊളോളം- മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡ് വികസനം പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് KSSPU മയ്യിൽ വെസ്റ്റ്‌ യൂണിറ്റ് സമ്മേളനം


മയ്യിൽ : ചൊറുക്കള നിന്നും മയ്യിൽ കൊളോളം മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡ് എത്രയും വേഗം വികസിപ്പിക്കണമെന്ന് KSSPU മയ്യിൽ വെസ്റ്റ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റി അംഗം പി.പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു.  സമ്മേളനത്തിൽ വി.സി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

ഇ. മുകുന്ദൻ, സി. പത്മനാഭൻ, സി.രാമകൃഷ്ണൻ, എം.കെ പ്രേമി, ഇ.പി രാജൻ, ടി.വി പ്രമീള എന്നിവർ സംസാരിച്ചു. 

 പി.പി അരവിന്ദാക്ഷൻ പ്രവർത്തനറിപ്പോർട്ടും  എം.ദാമോദരൻ വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു. സി.കുഞ്ഞിരാമൻ, എ.കെ.നാരായണൻ, പി.കെ. ഗോപാലകൃഷ്ണൻ, കെ.ആർ. ഗോപിനാഥൻ, കെ.പുരുഷോത്തമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

  പി.വി രാജേന്ദ്രൻ സ്വാഗതവും ,  കെ.പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ :- വി.സി ഗോവിന്ദൻ ( പ്രസിഡണ്ട്) പി.പി അരവിന്ദാക്ഷൻ (സെക്രട്ടരി ) എം.ദാമോദരൻ ( ട്രഷറർ).

Previous Post Next Post