ബി ജെ പി മയ്യിൽ മണ്ഡലം പദയാത്ര നാളെ

 


മയ്യിൽ:-നികുതിഭാരം കൂട്ടി സാധാരണക്കാരന്റെ നടുവൊടിക്കുന്ന പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുക എന്നീ മുദ്രാവാക്യമുയർത്തി കൊണ്ട് മണ്ഡലം പ്രസിഡന്റ്  എസ് സുമേഷ് നയിക്കുന്ന മണ്ഡലം പദയാത്ര 14 ന് ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് കൊളച്ചേരി മുക്കിൽ നിന്ന് ആരംഭിച്ച്  കരിങ്കൽക്കുഴി, മയ്യിൽ വഴി കുറ്റ്യാട്ടൂർ പഞ്ചായത്തിലെ എട്ടേയാറിൽ സമാപിക്കും.

സമാപന സമ്മേളനം ബി ജെ പി ജില്ലാ പ്രസിഡന്റ് ശ്രീ എൻ ഹരിദാസ് ഉദ്ഘാടനം ചെയ്യും. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലയിലെ പ്രമുഖ നേതാക്കൾ സംസാരിക്കും.

Previous Post Next Post