കൊളച്ചേരി : കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ട്രഷറികൾക്ക് മുന്നിൽ നടക്കുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ ഭാഗമായി കൊളച്ചേരി ട്രഷറിക്ക് മുന്നിൽ ഒന്നാം ദിവസ സത്യാഗ്രഹം ജില്ലാ സെക്രട്ടറി കെ.സി.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് കെ.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർമാരായ സി.വാസു മാസ്റ്റർ, പി.കെ.പ്രഭാകരൻ മാസ്റ്റർ, എം.ബാലകൃഷ്ണൻ മാസ്റ്റർ, കെ.സി.രമണി ടീച്ചർ, മുരളീധരൻ ചേലേരി, രഘുനാഥ് നൂഞ്ഞേരി എന്നിവർ പ്രസംഗിച്ചു.
എൻ.കെ.മുസ്തഫ മാസ്റ്റർ, പി.ശിവരാമൻ , വി.പത്മനാഭൻ , പി. ദീലിപൻ മാസ്റ്റർ, അബ്ദുൾ സലാം മാസ്റ്റർ , ഇ.കെ.നാരായണൻ നമ്പ്യാർ, വി.ബാലൻ, പി.പി.മുഹമ്മദ്, ഇ.കെ.വാസുദേവൻ, സി.വിജയൻ മാസ്റ്റർ , പി.കൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.