മയ്യിൽ:-കണ്ടക്കൈ കൃഷ്ണപ്പിള്ള സ്മാരക വായനശാലഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വനിതാവേദി, ബാലവേദി വയോജനവേദി, ഫോക്ലോർ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന വാർഷികാഘോഷവുമായി ബന്ധപ്പെട്ടു സംഘാടകസമിതി രൂപീകരിച്ചു.2023 ജനുവരി മുതൽ ഏപ്രിൽ വരെയായി നടത്തും.
യുവജനസംഗമം,വനിതാ സംഗമം, കർഷക സംഗമം,പഴയകാല പ്രവർത്തകരുടെ സംഗമം,കുട്ടികളുടെ പരിശീലന ക്കളരി,വോളിബോൾ ടൂർണമെൻ്റ്, ഫുട്ബോൾ ടൂർണമെൻ്റ്, മെഗാ തിരുവാതിര,നാടകം,സംഗീതശില്പം,ഡാൻസ് നെറ്റ്അനുമോദന സദസ്സ്,മെഗാഷോ,വിൽകലാമേള എന്നിവ സംഘടിപ്പിക്കും.യോഗത്തിൽ ടി.കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. എം.സി ശ്രീധരൻ, എ.പി.മോഹനൻ, സി.ലക്ഷ്മണൻ, എം.പി.ബാലചന്ദ്രൻ, പി.വിജേഷ്, കെ.അജയകുമാർ, സി.സി.ചന്ദ്രൻ, വി.വി വിജയൻ, എം.സി.പ്രഭാകരൻ, പി.വി മനോഹരൻ എന്നിവർ സംസാരിച്ചു.വി.വി.രാജീവൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ:എം.സി.ശ്രീധരൻ (ചെയർമാൻ),എ.പി. മോഹനൻ (വൈസ് ചെയർമാൻ ),കെ.സി. സുനിൽ (കൺവീനർ), വി.വി രാജീവൻ (ജോ. കൺവീനർ)