ചെത്തുതൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരണപ്പെട്ടു

 



 

കമ്പിൽ:- കണ്ണൂർ റേഞ്ചിലെ അത്താഴക്കുന്ന് ഷാപ്പിലെ ചെത്തുതൊഴിലാളിയായ പാട്ടയത്തെ ഒതയോത്ത് പ്രകാശൻ (59) ജോലിക്കിടെ തെങ്ങിൽ നിന്ന് വീണ് മരണപ്പെട്ടു. ഭാര്യ രാജിനി (പെരുമാച്ചേരി). മക്കൾ: ശ്രുതി (സ്റ്റാഫ് നഴ്‌സ്, കണ്ണൂർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ), ശ്രിനിൽ (ദുബായ്). മരുമകൻ: അഖിൽരാജ് (പോലീസ്)

കണ്ണാടിപ്പറമ്പിലെ പരേതനായ പട്ടർകാട്ട് നാരായണന്റെയും കുഞ്ഞാതി (നാരായണി)യുടെയും മകനാണ്.  സഹോദരങ്ങൾ: വല്ലി (കണ്ണാടിപ്പറമ്പ്), സാവിത്രി (മുണ്ടേരി), ഷീജ (മയ്യിൽ), പരേതനായ ശശിധരൻ.

സംസ്‌കാരം: 13ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.

Previous Post Next Post