കണ്ണൂർ DCC ഓഫീസിൽ ആരംഭിക്കുന്ന ശ്രീ സാമുവൽ ആറോൺ സ്മാരക ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ കൈമാറി

കണ്ണൂർ:- കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ആരംഭിക്കുന്ന ശ്രീ സാമുവൽ ആറോൺ സ്മാരക ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തകങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള DCCയുടെ പുസ്തക വണ്ടി കൊളച്ചേരി ബ്ലോക്കിൽ നിന്നുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങാൻ കമ്പിൽ എം എൻ ചേലേരി സ്മാരക കോൺഗ്രസ് മന്ദിരത്തിൽ എത്തി. കമ്പിൽ എം എൻ ചേലേരി സ്മാരക കോൺഗ്രസ് മന്ദിരത്തിൽ നടന്ന ചടങ്ങിൽവച്ച് കെപിസിസി മെമ്പർ ശ്രീ കെ പ്രമോദിന് കൈമാറി.

 ചടങ്ങിന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.എം. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ കെ . പ്രമോദ് പരിപാടിയെ കുറിച്ചും ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും ജില്ലയിൽ തന്നെ ഏറ്റവും മികച്ച ഒരു ഗ്രന്ഥശേഖരം ജില്ലാ ആസ്ഥാനത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ലക്ഷ്യമെന്നു പ്രസ്താവിച്ചു.

 പരിപാടിക്ക് ആശംസ നേർന്ന്കൊണ്ട് സംഘാംഗം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി  ടി.ജയകൃഷ്ണൻ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  സജിമ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി ശ്രീധരൻ മാസ്റ്റർ, കെ പി മുസ്തഫ, ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി ഷിജുആലക്കാടൻ , ശ്രീമതി അനില തുടങ്ങിയവർ ആശംസ നേർന്ന്കൊണ്ട് സംസാരിച്ചു.

ചടങ്ങിന് മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ സ്വാഗതവും കെ.പി.മുസ്തഫ നന്ദിയും പറഞ്ഞു.

Previous Post Next Post