നൂഞ്ഞേരി ശ്രീ ശാസ്തപ്പൻ മതിലകം ശിവക്ഷേത്രം ശിവരാത്രി ആഘോഷം ഫെബ്രുവരി 18 ന്


ചേലേരി : നൂഞ്ഞേരി ശ്രീ ശാസ്തപ്പൻ മതിലകം ശിവക്ഷേത്രം ശിവരാത്രി ആഘോഷം ഫെബ്രുവരി 18 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ വിവിധ വിശേഷാൽ പൂജകളോടും കലാപരിപാടികളോടും കൂടി നടക്കും.

വൈകുന്നേരം 5 മണിക്ക് മാതൃസമിതിയുടെ ശിവസ്തുതികൾ, 6 മണിക്ക് വിശേഷാൽ പൂജ തുടർന്ന് പാനക വിതരണം, രാത്രി 8 മണിക്ക് മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും. തുടർന്ന് ദിവാകരൻ കീഴറ അവതരിപ്പിക്കുന്ന ഓടക്കുഴൽ സംഗീതവും കരോക്കെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post