കണ്ണൂർ : സിൽവർ ജൂബിലിയുടെ നിറവിൽ സ്നേഹവീട് പദ്ധതിയുമായി എളയാവൂർ സി.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂൾ പാർലിമെന്റ് പ്രഖ്യാപിച്ച പത്തിന കർമ്മ പരിപാടിയുടെ ഭാഗമായുള്ള രണ്ടാമത്തെ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പാണക്കാട് സെയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
മൂവ്വായിരത്തിയഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ വീടില്ലാത്ത കുട്ടികളെ കണ്ടെത്തുകയും അതിൽ അർഹതപ്പെട്ട കുട്ടിക്ക് വീടൊരുക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയാണ് സ്നേഹവീട്.കുട്ടികൾ തന്നെ ഇതിന്റെ തുക സ്വരൂപിച്ച് കൂട്ടുകാരന് ഒരു മുണ്ടേരിമൊട്ടയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ഹമീദലി ശിഹാബ് തങ്ങൾ സ്നേഹ വീടിന്റെ കുറ്റിയടിക്കൽ കർമ്മവും നിർവ്വഹിച്ചു.പ്രധാന അധ്യാപകൻ പി.പി.സുബൈർ പദ്ധതി രൂപരേഖ
അവതരിപ്പിച്ചു.പ്രസ്തുത ചടങ്ങിൽ സ്കൂൾ പാർലിമെന്റ് ചെയർമാൻ റന റസാഖ്, പാർലിമെന്റ് അംഗങ്ങളായ ഷിഫ നൗറിൻ, സലാഹുദ്ദീൻ, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ