വർണ്ണപ്പട്ടം - വിനോദവും വിജ്ഞാനവുംദ്വിദിന സഹവാസ ക്യാമ്പ് തുടങ്ങി

 



 

കമ്പിൽ:-പാട്ടയം എൽപി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി ഫെബ്രുവരി 11,12 തീയതികളിൽ നടക്കുന്ന ക്യാമ്പിന് തുടക്കം കുറിച്ചു . കൊളച്ചേരി ഗ്രാമപഞ്ചായത്ത് 15ാം  വാർഡ് മെമ്പർ ശ്രീ പി വത്സൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പി അബ്ദുൽ മജീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി കുട്ടികൾക്ക് വേണ്ടിയുള്ള മികവുറ്റ പ്രവർത്തനങ്ങളടങ്ങിയ ക്ലാസുകളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . 

സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് 17 വാർഡ് മെമ്പർ ശ്രീമതി എം റാസിന , പിടിഎ പ്രസിഡണ്ട് കെ ലതീശൻ , മദർ പിടിഎ പ്രസിഡണ്ട് കെ ഹസീന എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു . സ്റ്റാഫ് സെക്രട്ടറി ശ്രീമതി കെ അനിഷ നന്ദി അറിയിച്ചു. കളികളും പാട്ടും ചിരിയും നൃത്തവും പരീക്ഷണങ്ങളും അറിവും വിജ്ഞാനവും ഒക്കെയായി പാട്ടയം സ്കൂളിലെ കുട്ടികൾ രണ്ടു ദിവസം  തിരക്കിലായിരിക്കും.


 

Previous Post Next Post