കമ്പിൽ : കമ്പിൽ മാപ്പിള എല്‍. പി സ്കൂളിൽ കുസൃതിക്കൂട്ടം എന്ന പേരിൽ ക്യാമ്പ് നടത്തി. പിടിഎ പ്രസിഡന്റ് കാദർ പി.ടിയുടെ അധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു.
ഹൈസ്കൂൾ എച്ച് എം സുധർമ്മ ടീച്ചർ ,മദർ പിടിഎ പ്രസിഡൻറ് റസിയ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ജനാർദ്ദനൻ മാസ്റ്റർ കവിയരങ്ങ് സെഷൻ, ദിവ്യ ടീച്ചർ ഒറിഗാമി നിർമ്മാണം , അബ്ദുൽ ജബ്ബാർ മാസ്റ്റർ ഈസി ഇംഗ്ലീഷ് , സഞ്ജയ് യോഗ ക്ലാസ്സ്ന എന്നിവ കാര്യം ചെയ്തു . ഫീൽഡ് ട്രിപ്പ്, മാസ് ഡ്രിൽ , ട്രഷർ ഹണ്ട് , വനനിരീക്ഷണം, ക്യാമ്പ് ഫയർ എന്നിവയും നടത്തി. പ്രധാനധ്യാപിക ലേഖ ടീച്ചർ സ്വാഗതവും എസ് ആർ ജി കൺവീനർ നന്ദിയും പറഞ്ഞു.
കുട്ടികൾക്ക് മറക്കാൻ പറ്റാത്ത അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പിന് ശനിയാഴ്ച മൂന്ന് മണിയോടെ സമാപനം കുറിച്ചു.