മയ്യിൽ : മയ്യിൽ എ.എൽ.പി സ്കൂൾ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു.കലാ - കായിക - ശാസ്ത്ര - പ്രവൃത്തിപരിചയ മേളകളിൽ വിദ്യാലയത്തിന്റെ അഭിമാനമായി മാറിയ 80 പ്രതിഭകളെയും LSS ജേതാക്കളായ 17 പേരെയും അനുമോദിക്കുന്ന ചടങ്ങ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുധാകരൻ ചന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ടി.പി ബിജു അധ്യക്ഷത വഹിച്ചു. ബിപിസി ഗോവിന്ദൻ എടാടത്തിൽ പ്രതിഭകളെ അനുമോദിച്ചു.
സബ്ജില്ലയിൽ ഇത്തവണയും ഏറ്റവും കൂടുതൽ LSS വിജയം മയ്യിൽ എ.എൽ.പി സ്കൂളിലാണ്. 17 കുട്ടികൾ LSS സ്കോളർഷിപ്പ് നേടി. പ്രവർത്തിപരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി. കലാ കായിക ശാസ്ത്ര മേളയിലും മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.