മയ്യിൽ :- തായംപൊയിൽ സഫദർ ഹാശ്മി ഗ്രന്ഥാലയവും സഫ്ദർ ബാലവേദിയും ചേർന്ന് കുട്ടികളുടെ നിശാപാഠശാല സംഘടിപ്പിച്ചു. ഒന്നരമണിക്കൂർ നീണ്ടുനിന്ന 'കളീം ചിരീം' കുട്ടികൾക്ക് നിരവധി കളികൾ പരിചയപ്പെടുത്തി. പാഠശാല എ.അശ്വന്ത്, അഷ്റഫ് അലി എന്നിവർ നേതൃത്വം നൽകി. ടി.വി സാന്ദ്ര, കെ.അശ്വന്ത്, കെ. വൈശാഖ് എന്നിവർ സംസാരിച്ചു. എല്ലാ മാസങ്ങളിലും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി കുട്ടികളുടെ പാഠശാല നടക്കും.
പങ്കെടുക്കുന്നതിന് ബാന്ധപ്പെടുക : 9895965568