നാറാത്ത്:- LDF ഭരണ സമിതിയുടെ വികലമായ നയങ്ങൾക്കെതിരെയും, നാറാത്ത് ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ പി യിൽ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ എക ദിന ഉപവാസം തുടങ്ങി. സ്വജന പക്ഷ പാതത്തിന്നെതിരെയും നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് - ബ്ലോക്ക് പഞ്ചായത്ത് ജന പ്രതിനിധികളുടെയും ഏകദിന ഉപവാസം IUML ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
എം വി ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.അഷ്‌കർ കണ്ണാടിപ്പറമ്പ്, ഷിനാജ് കെ കെ, കബീർ കണ്ണാടിപ്പറമ്പ്, സി കുഞ്ഞഹമ്മദ് ഹാജി, എ പി അബ്ദുള്ള, ഉബൈദ് പുല്ലൂപ്പി, എംവി മുഹമ്മദ് മാലോട്ട്, ബി മുസ്തഫ ഹാജി, സി വി ഇൻഷാദ് പള്ളേരി, ഷാജിർ കമ്പിൽ പ്രസംഗിച്ചു.
കെ എൻ മുസ്തഫ, സൈഫുദ്ധീൻ നാറാത്ത്, മുഹമ്മദലി ആറാം പീടിക, റഹ്മത്ത് കെ, സൽമത്ത് കെ പി, മിഹ്റാബി ടീച്ചർ, മൈമൂനത്ത് കെ എം, റഷീദ ടി എന്നീ ജനപ്രതിനിധികൾ ആണ് ഉപവാസമനുഷ്ടിക്കുന്നത്.