ചേലേരി : നൂഞ്ഞേരി കോളനിയിലെ കിണറുകൾ പുനർനിർമ്മിക്കുക എന്നാവശ്യപ്പെട്ട്നൂഞ്ഞേരി കോളനിയിൽ വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം നടത്തി. വരൾച്ച രൂക്ഷമാകും മുമ്പ് കുടിവെള്ള പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ സമരപരിപാടികളിലേക്ക് വെൽഫെയർ പാർട്ടിപരിപാടി നീങ്ങുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാസമിതി അംഗം നൗഷാദ് ചേലേരി പറഞ്ഞു. വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് മുഹമ്മദ് എം.വി അധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ സമിതി അംഗം നിഷ്ത്താർ മുഖ്യ പ്രഭാഷണം നടത്തി. അനീഷ് പാസച്ചാൽ സ്വാഗതവും പ്രകാശൻ പി. പി നന്ദിയും പറഞ്ഞു