മയ്യിൽ :- പത്ത് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ച മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ കെ.ഫാസിലിനെ JCT ആർട്സ് & സ്പോർട്സ് ക്ലബ് കടൂർ ആദരിച്ചു. JCT ക്ലബ് രക്ഷാധികാരി സൈനുദ്ധീൻ എ. പി, ക്ലബ് ഭാരവാഹികളായ ഷംസുദ്ദീൻ,ഷുഹൈൽ, നബീൽ,മിഥ്ലാജ്,ഹാരിസ് എ. പി തുടങ്ങിയവർ പങ്കെടുത്തു.
മയ്യിൽ പോലീസ് സ്റ്റേഷൻ SHO സുമേഷ് ടി. പി, എസ്.ഐ മാരായ പ്രശോഭ്, സുരേഷ് ബാബു, ചന്ദ്രൻ, ശ്രിയേഷ്, രമേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ദിവസം കമ്പിൽ പാട്ടയത്ത് വച്ച് സാലിഹ - റിയാസ് ദമ്പതികളുടെ പത്തു മാസം പ്രായമുള്ള കുട്ടിയായ റൈസാനയ്ക്ക് ശക്തമായ കരച്ചിലിനെ തുടർന്ന് ശ്വാസ തടസം നേരിട്ടപ്പോൾ പാസ്പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് പാട്ടയത്ത് എത്തിയ മയ്യിൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ഫസൽ സമയോചിതമായി ഇടപെട്ട് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.