മയ്യിൽ ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്; UDF പ്രവർത്തക കൺവെൻഷൻ നടത്തി


മയ്യിൽ :-
മയ്യിൽ പഞ്ചായത്തിലെ എട്ടാവാർഡായ  വള്ളിയോട്ട് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി  UDF പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.കൺവെൻഷൻ DCC പ്രസിഡന്റ് ശ്രീ മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

കൊട്ടപ്പൊയിൽ ഇസ്മയിലിന്റെ വീട്ടിൽ ചേർന്ന കൺവെൻഷനിൽ സ്ത്രീകളടക്കം അറുപതോളം പ്രവർത്തകർ പങ്കെടുത്തു. IUML തളിപ്പറമ്പ് നിയോജക മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് ടി.വി. അസൈനാർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് K.M. ശിവദാസൻ ,KSSPA ജില്ലാ സെക്രട്ടറി കെ.സി.രാജൻ മാസ്റ്റർ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.കെ.ബാലകൃഷ്ണൻ , മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി. കുഞ്ഞഹമ്മദ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ , യൂത്ത് കോൺ. മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ കണ്ടക്കൈ, നാസർ കോറായി, സ്ഥാനാർത്ഥി മനാഫ് കൊട്ടപ്പൊയിൽ എന്നിവർ സംസാരിച്ചു. 

 വള്ളിയോട്ട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനായി  ശ്രീ.കെ.സുധാകരൻ MP നടത്തിയ ഇടപെടലിന്റെ ഫലമായി PMGSY പദ്ധതിയിൽ ഉൾപെടുത്തി 4.82 കോടി അനുവദിച്ച കാര്യം ഉയർത്തി കാണിച്ച് പഞ്ചായത്തിന്റെ വികസന മുരടിപ്പും  കെടുകാര്യസ്ഥതയും മറ്റും ചൂണ്ടികാണിച്ചും UDF പ്രവർത്തകർ ഒറ്റകെട്ടായി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി പ്രവർത്തിച്ച് UDF സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനമെടുത്തു.

കൺവെൻഷനിൽ വച്ച് കെ.പി.ശശിധരൻ ചെയർമാനും ഷംസീർ മയ്യിൽ കൺവീനറും സി.എച്ച്. മൊയ്തീൻ കുട്ടി ട്രഷററും  മറ്റു UDF നേതാക്കളും പ്രവർത്തകരും സഹ ഭാരവാഹികളും എക്സി. അംഗങ്ങളും ആയിട്ടുള്ള 51 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.


Previous Post Next Post