മയ്യിൽ:- തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണി പ്പെടുത്തിയ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ എ.പി.സുചിത്രയെ ഗ്രമപഞ്ചായത്ത് അംഗം എന്ന സ്ഥാനത്ത് നിന്ന്പുറത്താക്കണമെന്ന് UDF മയ്യിൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മയ്യിൽ നടന്ന പ്രതിഷേധ സദസ്സ് DCC ജനറൽ സെക്രട്ടറി രജിത് നാറാത്ത് ഉദ്ഘാടനം ചെയ്തു.കെ.പി.ശശിധരൻ അധ്യക്ഷത വഹിച്ചു. ട കെ.എംശിവദാസൻ,ഷംസീർ മയ്യിൽ,കെ. ജുബൈർ ,സി .എച്ച് .മൊയ്തീൻകുട്ടി പ്രസംഗിച്ചു.