കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം താലപ്പൊലി കളിയാട്ട മഹോത്സവം മാർച്ച് 2 മുതൽ


കണ്ണാടിപ്പറമ്പ് :- കൊറ്റാളി ശ്രീകുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കളിയാട്ട മഹോത്സവം മാർച്ച് 2 മുതൽ 5 വരെ നടക്കും. മാർച്ച് രണ്ടിന് രാവിലെ 10 മണിക്ക് ഗണപതി ഹോമം വൈകുന്നേരം 6 മണിക്ക് പാളത്ത് കഴകപ്പുരയിൽ നിന്നും തിടമ്പും തിരുവായുധവും എഴുന്നള്ളിക്കുന്നു .യുവപ്രതിഭ വാരം കടവിന്റെ വൈ എം കെ തമ്പോലത്തിന്റെ മേള അകമ്പടിയോടെ കണ്ണാടിപറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന കലവറ നിറക്കൽ ഘോഷയാത്ര രാത്രി ഒമ്പതിന് കൊടിയില വെക്കൽ കർമം തേര് താക്കൽ, പുതിയ ഭഗവതിയുടെ കൂടിയാട്ടം

 മാർച്ച് മൂന്ന് വെള്ളിയാഴ്ച 3.30ന് ഉച്ചപൂജ ഏഴിന് മാതോടം ദേശവാസികൾ അവതരിപ്പിക്കുന്ന തിരുവാതിര ടീം ചിലങ്ക ചേലേരി മുക്ക്, ടീം മയൂര കണ്ണാടിപ്പറമ്പ് അവതരിപ്പിക്കുന്ന കൈകൊട്ടി കളി, ചേലേരി ആശാരിച്ചാൽ ശ്രീ തായിപ്പരദേവത ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന ഫ്യൂഷൻ തിരുവാതിര എട്ടിന് കുടവെപ്പ് 9 ഗണപതി കളത്തിൽ പൂജ പത്തിന് പുതിയ ഭഗവതിയുടെ കൂടിയാട്ടം 10ന് കാരകയ്യേൽക്കൽ 11ന് ഗുളികൻ വെള്ളാട്ടം 12ന് വിഷ്ണുമൂർത്തിയുടെ തോറ്റം പുലർച്ചെ രണ്ടിന് കുളിച്ചെഴുന്നള്ളത്ത് കളം കയ്യേൽക്കൽ ബലികർമ്മം 3 30ന് ഗുളികൻതിറ വീരൻ കാളിയുടെ തിറ, പൂവാരാധന, പുതിയ ഭഗവതിയുടെ തിറ, ഭദ്രകാളിയുടെ തിറ.താലപ്പൊലി ദിനമായ മാർച്ച് നാല് ശനിയാഴ്ച ഉച്ചയ്ക്ക് 2:30ന് ഉച്ച പൂച്ച വൈകുന്നേരം 6ന് ഇളം കോലം 8:30ന് ഗണപതി കളത്തിൽ പൂജ അന്തിപൂജ വിഷ്ണുമൂർത്തിയുടെ തോറ്റം കണ്ടകർണൻ വെള്ളാട്ടം മുതകലശം വരവ്, വസൂരി മാലയുടെ വെള്ളാട്ടം രാത്രി 12ന് വീരൻ ദൈവത്തിൻ്റെ തിറ, കളം കയ്യേൽക്കലും താലപ്പൊലിയും, പന്തവും താലപ്പൊലിയും, കുളിച്ചെഴുന്നള്ളത്ത്, കലശം കൈയ്യേൽക്കൽ, കണ്ടകർണന്റെ തിറ, വിഷ്ണുമൂർത്തിയുടെ തിറ, മാർച്ച് 5 ഞായറാഴ്ച രാവിലെ 6 മണിക്ക് വസൂരി മാലയുടെ 7 മണിക്ക് മുത്ത ഭഗവതിയുടെ തിറ, പൂവാരാധന വസൂരിമാരുടെയും കണ്ടകർണ്ണന്റെയും കളിയാംവെള്ളി, ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്ഷേത്രത്തിൽ നിന്നും പാളത്ത് കഴകപ്പുരയിലേക്ക് തിടമ്പും തിരുവാതിരവും എഴുന്നള്ളിക്കുന്നതോടെ താലപ്പൊലി കളിയാട്ട മഹോത്സവം സമാപിക്കും.

Previous Post Next Post