അരങ്ങുത്സവത്തിൽ അരങ്ങ് തകർക്കാൻ പ്രശസ്ത നർത്തകി കലയ്മാമിനി ഗോപികവർമ്മയും അംബികാമോഹനും ഇന്ന് മയ്യിലിൽ
മയ്യിൽ :- കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിക്കുന്ന അരങ്ങുത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് പ്രശസ്ത നർത്തകി കലയ്മാമിനി ഗോപികാവർമ്മയുടെ നേതൃത്വത്തിൽ ഗുരു ഗോപിനാഥ് നടന കലാഗ്രാമം അണിയിച്ചൊരുക്കുന്ന മോഹിനിയാട്ടം, അംബികാ മോഹന്റെ കേരള നടനം ഡാൻസ് ഫ്യൂഷൻ എന്നിവ അരങ്ങിലെത്തും. സാംസ്കാരിക സമ്മേളനം മുൻ എം.എൽ.എ എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ താരം സുബീഷ് സുധി, സിനിമാ സംവിധായകൻ ഷെറി ഗോവിന്ദ് എന്നിവർ അതിഥികളായെത്തും.