കുറ്റ്യാട്ടൂർ :- മാംഗോ പാർക്കിന് കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 5 കോടി രൂപയും ചേർത്ത് 5 കോടി 30 ലക്ഷം രൂപ വകയിരുത്തി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ 2023 - 24 വർഷത്തെ വാർഷിക ബജറ്റ്. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി കൊണ്ട് പ്രസിഡന്റ് പി.പി റെജിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് നിജിലേഷ്. സി ബജറ്റ് അവതരണം നടത്തി.
ഉല്പാദന മേഖലയ്ക്ക് 7,02,00,000/-രൂപയും പാശ്ചാതല മേഖലയ്ക്ക് 6,69,50,000/- രൂപയും സേവന മേഖലയ്ക്ക് 5,60,50,000/- വകയിരുത്തി കൊണ്ടുള്ള മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സി അനിത, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു. മുകുന്ദൻ , ആസൂത്രണ സമിതി ഉപാദ്യക്ഷൻ എ. പ്രഭാകരൻ മാസ്റ്റർ, അസിസ്റ്റന്റ് സെക്രട്ടറി സി.എച്ച് ഗോപാലകൃഷ്ണൻ, കെ.കെ മുഹമ്മദ് ബഷീർ മാസ്റ്റർ, എ.കെ ശശീധരൻ, ഡോ. വിജിത്ത്, ഷൈമ.പി, ബിന്ദു.സി എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സെക്രട്ടറി കെ.പ്രകാശൻ സ്വാഗതം പറഞ്ഞു.