നൂഞ്ഞേരി:-ജലമാണ് ജീവൻ എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന ജല സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായുള്ള എക്കോ ഗാതറിംഗ് ജില്ലാതല ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചുമണിക്ക് ചേലേരി മുക്കിൽ നടക്കും.എസ് വൈ എസ് കമ്പിൽ സോൺ പ്രസിഡണ്ട് നസീർ സഅദിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും.
എസ് വൈ എസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി നിസാർ അതിരകം വിഷയാവതരണം നടത്തും.അംജദ് മാസ്റ്റർ പാലത്തുങ്കര, മിദ്ലാജ് സഖാഫി ചോല, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, നിസാമുദ്ദീൻ ഫാളിലി വേശാല ,ഉമർ സഖാഫി ഉറുമ്പിയിൽ,ജുബൈർ മാസ്റ്റർ ഉറുമ്പിയിൽ മുഈനുദ്ദീൻ സഖാഫി നെല്ലിക്ക പാലം,അഷ്റഫ് ചേലേരി, മുനീർ സഖാഫി കടൂർ ,നൗഷാദ് മൗലവി തരിയേരി,അബ്ദുൽ ഖാദർ ജൗഹരി പാലത്തുങ്കര പ്രസംഗിക്കും.