കണ്ണാടിപ്പറമ്പ:- മലോട്ട് എൽ പി സ്കൂളിൻ്റെ തൊണ്ണുറ്റി അഞ്ചാം വാർഷികാഘോഷം ' ഗ്രാമോത്സവ്' പരിപാടി വാർഡ് മെമ്പർ ഇകെ അജിതയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ .പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. പൂർവ്വാധ്യാപകരായ ശ്രീ.കുഞ്ഞഹമ്മദ് മാസ്റ്റർ ,ശ്രീമതി.കോമളവല്ലിടീച്ചർ നമ്മെ വിട്ടുപിരിഞ്ഞ ശ്രീ.അബ്ദുൾ റസാഖ് മാസ്റ്റർ എന്നിവരെ ആദരിച്ചു.,
വത്സൻ അഞ്ചാം പിടിക സാംസ്കാരിക പ്രഭാഷണം നടത്തി സബ് ജില്ലാതല മേളകളിലെ വിജയികൾക്ക് സ്കൂൾ മാനേജരായ.എം.വി ബാലകൃഷ്ണൻ സമ്മാന വിതരണം നടത്തി പിടിഎ പ്രസിഡണ്ട് .പി.വേലായുധൻ, വികസന സമിതി കൺവീനർ .എൻ പ്രജിത്ത് ഇബ്രാഹിംകുട്ടി, MP TAപ്രസിഡണ്ട് ശ്രീമതി. ഹഫ്സത്ത് പി വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിദ്യാലയത്തിലേക്ക്.അബ്ദുൾ റസാഖ് മാസ്റ്ററുടെ സ്മരണയ്ക്കായി റസാഖ് മാസ്റ്ററുടെ മകൻ മുഹമ്മദ് അർഷാദ് മൈക്ക് സ്റ്റാൻ്റ് (Podium) സ്കൂളിന് നൽകി സ്റ്റാഫ് സെക്രട്ടറി എ പി കെ അനിത നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾ ,പൂർവ്വ വിദ്യാർഥികൾ ,രക്ഷിതാക്കൾ അധ്യാപകർ എന്നിവരുടെ ഗ്രൂപ്പ് ഡാൻസ്, കൈകൊട്ടിക്കളി ,സംഗീതശില്പം, സിനിമാറ്റിക് ഡാൻസ് ,ഒപ്പന.എന്നിവ നടന്നു തുടർന്ന് ആദിൽ അത്തുവും സംഘവും നയിക്കുന്ന ഗാനമേളയും ഉണ്ടായിരുന്നു.