ധീര രക്തസാക്ഷി സ്മരണകൾ പുതുക്കി 'രണസ്മരണ'

 


മയ്യിൽ:-ധീര രക്തസാക്ഷികൾ ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ ചെറുപഴശ്ശി മേഖലാ കമ്മിറ്റി 'രണസ്മരണ' സംഘടിപ്പിച്ചു. വർഗീയത് വിഭജിക്കാത്ത ഇന്ത്യക്കായി എന്ന് മുദ്രാവാക്യമുയർത്തി ചേക്കോട് നടന്ന അനുസ്മരണ സദസ്സ് മുൻ ബ്ലോക്ക് പ്രസിഡന്റ് എം വി ഷിജിൻ ഉദ്ഘാടനം ചെയ്തു. എം അശ്വന്ത് അധ്യക്ഷത വഹിച്ചു. കെ ഷിബിൻ സ്വാഗതവും സി വി നിധിൻ നന്ദിയും പറഞ്ഞു.

Previous Post Next Post