റമദാന്‍ ചൈതന്യത്തിന് മാറ്റുകൂട്ടി ഡ്രോപ്‌സിന്റെ കഞ്ഞി-കിറ്റ് വിതരണോദ്ഘാടനം


 പാമ്പുരുത്തി:-ഡ്രോപ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറം നടത്തിവരുന്ന റദമാന്‍ കഞ്ഞി വിതരണവും നിര്‍ധന കുടുംബങ്ങള്‍ക്കുള്ള റമദാന്‍ കിറ്റ് വിതരണോദ്ഘാടനവും നടത്തി. പാമ്പുരുത്തി മുഹ്‌യദ്ദീന്‍ മസ്ജിദിനു സമീപം നടന്ന ചടങ്ങില്‍ ഹാഫിള് അമീന്‍ ഫൈസി പള്ളിപ്പറമ്പ് പ്രാര്‍ഥന നടത്തി. കഞ്ഞി വിതരണത്തിന്റെയും കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം ഡ്രോപ്‌സ് കണ്‍വീനര്‍ കെ പി മുസ്തഫയും ചെയര്‍മാന്‍ സിദ്ദീഖ് പാറേത്തും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. 

പാമ്പുരുത്തിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും റമദാനിലെ എല്ലാ ദിവസവും കഞ്ഞിയും 30 കുടുംബങ്ങള്‍ക്ക് കിറ്റുമാണ് വിതരണം ചെയ്യുന്നത്. ചടങ്ങില്‍ ഡ്രോപ്‌സ് പ്രസിഡന്റ് എം അബൂബക്കര്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട്, അംഗങ്ങളായ എം റാസിഖ്, എം ഷൗക്കത്തലി, വി കെ ഷമീം, മുഹമ്മദ് ടി, ഹനീഫ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി റദമാനിലെ എല്ലാ ദിവസവും പാമ്പുരുത്തിയിലെ എല്ലാ വീടുകളിലും ഡ്രോപ്‌സ് കഞ്ഞിവിതരണം നടത്തിവരുന്നുണ്ട്.

Previous Post Next Post