മയ്യിൽ:- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി വനിതാ ഫോറത്തിൻ്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
മയ്യിൽ ഗാന്ധി ഭവൻ ഹാളിൽ നടന്ന പരിപാടിയിൽ വനിതാ ഫോറം പ്രസിഡണ്ട് കെ.സി. രമണി ടീച്ചരുടെ അധ്യയിയിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രമതി. എം. സജ്മ ഉൽഘാടനം ചെയ്തു.സി.ഒ.ശ്യാമള ടീച്ചർ, പി.വിലാസിനി ടീച്ചർ, കെ.പി. ഭാർഗ്ഗവി, എൻ.സി. ശൈലജ ടീച്ചർ, കെ.സി.രാജൻ, സി.ശ്രീധരൻ മാസ്റ്റർ , പി.കെ.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
വിവിധ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഡോ.എം. ശോഭന, ഡോ. ഒ. രേവതി, ഡോ. സുസ്മിത എന്നിവർ ക്ലാസുകളെടുത്തു.
തുടർന്ന് വനിതാ പ്രവർത്തകരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.