മയ്യിൽ :- സാർവദേശീയ വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി മുല്ലക്കൊടി എ.യു.പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. പരമ്പരാഗത പായനെയ്ത്തുതൊഴിലാളി പയ്യാറു അമ്മയെ ആദരിച്ചു.
പ്രഥമാധ്യാപിക കെ.സി സതി, അധ്യാപകരായ എം.പി സജിതകുമാരി, എം.കെ സുഹൈൽ മദർ പി.ടി.എ പ്രസിഡണ്ട് കെ.എം ദീപ, വൈസ് പ്രസിഡന്റ് ലത ഹരി എന്നിവർ സംസാരിച്ചു.