KSSPU മയ്യിൽ ബ്ലോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു
മയ്യിൽ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സാർവദേശീയ വനിതാ ദിനം മയ്യിൽ പെൻഷൻ ഭവനിൽ ആഘോഷിച്ചു. ബ്ലോക്ക് വനിതാവേദി ചേർപേഴ്സൻ കെ.ജ്യോതി ടീച്ചറുടെ അധ്യക്ഷതയിൽ പ്രസിദ്ധ കവയിത്രി ടി.പി. നിഷ ടീച്ചർ ഉദഘാ ട നം ചെയ്തു. "ലിംഗസമത്വവും സ്തീ സമൂഹവും " എന്ന വിഷയത്ത അടിസ്ഥാനമാക്കി പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രീത സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.കെ.വി.യശോദ ടീച്ചർ, പി.സി.പി.കമലാക്ഷി ടീച്ചർ.എം.കെ.പ്രേമി, വി.രമാദേവി ടീച്ചർ എന്നിവർ പ്രസംഗിച്ചു.കെ കെ ലളിതകുമാരി ടീച്ചർ സ്വാഗതവും ടി വി പ്രമീള ടീച്ചർ നന്ദിയും പറഞ്ഞു.