മാണിയൂർ പാറാൽ പള്ളി മഖാം ഉറൂസ് മാർച്ച് 7 ന്


ചെക്കിക്കുളം :- മാണിയൂർ പാറാൽ പള്ളി മഖാം ഉറൂസ് മാർച്ച് 7,8,9 തീയതികളിൽ നടക്കും.

മാർച്ച് 7 ചൊവ്വാഴ്ച രാത്രി 8.30 ന് മജ്‌ലിസുന്നൂറും ബറാഅത്ത് രാവ് പ്രാർത്ഥനയും ബസ്താൻ കാമ്പസിൽ നടക്കും.

ജംഷീദ് ബാഖവി ഹൈതമി നേതൃത്വം നൽകും. ശഫീഖ് ഹുദവി പ്രാർത്ഥന നടത്തും. സി.കെ.കെ മാണിയൂർ ഉദ്ഘാടനം ചെയ്യും. മാണിയൂർ അബ്ദുർ റഹ്മാൻ ഫൈസി ഫൈസി അധ്യക്ഷത വഹിക്കും.അബ്ദുൽ ഫത്താഹ് ദാരിമി പ്രഭാഷണം നടത്തും.

മാർച്ച്‌ 8 ബുധനാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം ഖത്മുൽ ഖുർആൻ പാറാൽ ജുമാ മസ്ജിദിൽ നടക്കും. സി. കെ അബ്ദുറഹ്മാൻ ഹാജി ആമുഖവും കീച്ചേരി അബ്ദുൾ ഗഫൂർ മൗലവി പ്രഭാഷണം നടത്തും. ശൈഖുനാ മാണിയൂർ ഉസ്താദ് നേതൃത്വം നൽകും.

മാർച്ച്‌ 9 വ്യാഴാഴ്ച സിയാറത്ത്, കൂട്ടുപ്രാർത്ഥന മൗലിദ് പാരായണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post