KSSPU - യുടെ നേതൃത്വത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഇ. പി രാജനെ അനുമോദിച്ചു
മയ്യിൽ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പറായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇ.പി രാജനെ അനുമോദിച്ചു .ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഇ.മുകുന്ദൻ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് കെ.ബാലകൃഷ്ണൻ നായർ, കെ.നാരായണൻ മാസ്റ്റർ, കെ.പി വിജയൻ നസ്വാർ ,എം.ജനാർദ്ദനൻ മാസ്റ്റർ, സി.രാമക്ഷ്ണൻ മാസ്റ്റർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . അനുമോദനത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇ.പി രാജൻ മറുപടി പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ സ്വാഗതവും പി.ബാലൻ നന്ദിയും പറഞ്ഞു.