പറവകൾക്കൊരു നീർകുടം ക്യാമ്പയിൻ പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു

 



 

കൊളച്ചേരി:-എം എസ് ഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഹ്വാനപ്രകാരം  കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 18 മുതൽ 31 വരെ നടത്തുന്ന പറവകൾക്കൊരു നീർക്കുടം ക്യാമ്പയിന്റെ  കൊളച്ചേരി പഞ്ചായത്ത് തല  ഉദ്ഘാടനം  പൂക്കോയ തങ്ങൾ ഹോസ്പിസ് (P T H) പള്ളിപ്പറമ്പിൽ വച്ച് മുസ്ലിം ലീഗ് തളിപ്പറമ്പ മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ സാഹിബ് നിർവഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി  പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, msf കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി,ജനറൽ സെക്രട്ടറി റാസിം പാട്ടയം,എംഎസ്എഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി മുനീബ്, മുസവ്വിർ, ഉനൈസ്, ഹരിത പ്രവർത്തക ആക്കിഫ, അബ ലുബ്ന  എന്നിവർ പങ്കെടുത്തു.

Previous Post Next Post