രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി

 


കുറ്റ്യാട്ടൂർ:-രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മാണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.വി സതീശൻ, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി പദ്മനാഭൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറിമാരായ എം.വി ഗോപാലൻ നമ്പ്യാർ, പി.കെ വിനോദ്, സി.വി വിനോദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, വാർഡ് മെമ്പർ എ.കെ ശശിധരൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ നൗഫൽ ചെറുവത്തല, വി.വി രത്നരാജ്, അഭിൻ ആനന്ദ്, വി.വി ബാബു, ഹക്കീം മയ്യിൽ, വി സുധാകരൻ, അനിൽ കരുവാൽ, തസ്‌ലീം ഇ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post