ചെറുപഴശ്ശി:-നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശി കഥാസായാഹ്നം സംഘടിപ്പിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ആർ. ശ്യാംകൃഷ്‌ണൻ എഴുതിയ മീശക്കള്ളൻ എന്ന പുസ്തകത്തെ കുറിച്ചുള്ള സംവാദം പ്രശസ്ത നോവലിസ്റ്റ് രമേശൻ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ഡോ.ആർ.ശ്യാംകൃഷ്‌ണൻ മുഖ്യാതിഥി ആയിരുന്നു. എഴുത്തുകാരായ കാവ്യ.പിജി ,രതീശൻ ചെക്കിക്കുളം എന്നിവർ സംസാരിച്ചു. കെ.കെ.വിനോദ്കുമാർ അധ്യക്ഷത വഹിച്ചു.പി കുഞ്ഞികൃഷ്ണൻ സ്വാഗതവും അനൂപ് ലാൽ സികെ നന്ദിയും പറഞ്ഞു.