കമ്പിൽ മാപ്പിള എ.എൽ.പി സ്കൂൾ വാർഷികാഘോഷം നടത്തി


കമ്പിൽ : കമ്പിൽ മാപ്പിള എ.എൽ.പി സ്കൂളിൽ വാർഷികാഘോഷം നടത്തി. വാർഡ് മെമ്പർ നിസാർ.എൽ  - ന്റെ അധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ തളിപ്പറമ്പ് സൗത്ത് AEO സുധാകരൻ ചന്ദ്രത്തിൽ ഉപഹാര സമർപ്പണം നടത്തി.

അൽ മാഹിർ അറബിക് സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള എന്റോവ്മെൻറ് വിതരണം, RAINBOW കളറിംഗ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണം,വിവിധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്കുള്ള എന്റോവ്മെൻറ് വിതരണം (ടി.ടി. ബീന ടീച്ചറുടെ സ്മരണയ്ക്ക് ) എന്നിവയും നടന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

Previous Post Next Post