മുല്ലക്കൊടി എ.യു.പി സ്കൂളിൽ വാർഷികാഘോഷം നടത്തി


മുല്ലക്കൊടി :- മുല്ലക്കൊടി എ.യു.പി.സ്കൂളിൻ്റെ 111-ാം വാർഷികം ആഘോഷിച്ചു. വെള്ളം ഫിലിം ഫെയിം മുരളി കുന്നുംപുറത്ത് ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപ്പഞ്ചായത്തംഗം എം.അസ്സൈനാർ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻ്റിംഗ്കമ്മറ്റി ചെയർപേഴ്സൺ പി.പ്രീത സമ്മാനവിതരണം  നടത്തി .സ്കൂൾ വികസനസമിതി ചെയർമാൻ വി.വി മോഹനൻ, റിട്ട. ഹെഡ്മിസ്ട്രസ്സ് പി.പി സതി,പി.ടി.എ പ്രസിഡണ്ട് കെ.വി സുധാകരൻ, മദർ പി.ടി.എ പ്രസിഡണ്ട് കെ.എം ദീപ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.സി സതി സ്വാഗതവും എസ്.ആർ.ജി കൺവീനർ സി.സുധീർ നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, ഒപ്പന, ദൃശ്യാവിഷ്കാരം, ബുർദ, നാട്ടുപൊലിമ നാടൻപാട്ടരങ്ങ് എന്നിവ അരങ്ങേറി.

Previous Post Next Post