ചേലേരി :- കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ചേലേരി എ.യു.പി സ്കൂളിൽ സൗജന്യ മുട്ടക്കോഴി വിതരണം നടത്തി.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാംന്റിംങ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ഇ. കെ അജിത ആശംസയർപ്പിച്ച് സംസാരിച്ചു. എം. സുജിത്ത് മാസ്റ്റർ സ്വാഗതവും അജിത ടീച്ചർ നന്ദിയും പറഞ്ഞു.