കൊളച്ചേരി :- ആധുനിക ഭാരതത്തിന്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിനു വിത്തു പാകി ലോകത്തിന്റെ നെറുകയിൽ രാജ്യത്തെ എത്തിച്ചത് രാജ്യം ഭരിച്ച കോൺഗ്രസ് ഗവൺമെന്റുകൾ ആണെന്നും കോൺഗ്രസ് സൃഷ്ടിച്ചതെല്ലാം നരേന്ദ്രമോദി വിറ്റു തുലയ്ക്കുകയാണെന്നും കെ. പി. സി. സി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ പ്രസ്താവിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൊളച്ചേരിമുക്ക് LIC ഓഫീസിനു മുന്നിൽ നടത്തിയ ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ. എം ശിവദാസൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് മുഖ്യപ്രഭാഷണം നടത്തി.ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മൈനോറിറ്റി സെൽ ജില്ലാ വൈസ് പ്രസിഡണ്ട് സി. എച്ച് മൊയ്തീൻകുട്ടി, KSSPA ബ്ലോക്ക് പ്രസിഡണ്ട് കെ.പി ചന്ദ്രൻ മാസ്റ്റർ, മുൻ ബ്ലോക്ക് പ്രസിഡണ്ട് വി.പത്മനാഭൻ മാസ്റ്റർ, എം .വി ഗോപാലൻ നമ്പ്യാർ, പി പി ഇബ്രാഹിം, ടിന്റു സുനിൽ, എം. സജിമ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ബ്ലോക്ക് സെക്രട്ടറി പി.കെ രഘുനാഥൻ സ്വാഗതവും നിഷ കുറ്റ്യാട്ടൂർ നന്ദിയും പറഞ്ഞു.
ധർണ്ണയ്ക്ക് മുൻപായി കൊളച്ചേരിമുക്ക് കേന്ദ്രീകരിച്ച് പ്രകടനവും നടന്നു. ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡണ്ടുമാർ, പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.