കണ്ണൂർ : ഭക്തി സംവർദ്ധിനിയോഗം നൽകുന്ന എം.കെ രാമകൃഷ്ണൻ മാസ്റ്റർ എൽഡോവ്മെന്റ് പുരസ്കാരത്തിന് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അർഹനായി. ആദ്ധ്യാത്മിക രംഗത്തെ സേവന മികവിനു നൽകുന്നതാണ് പുരസ്കാരം. 2000 ൽ പരം പ്രഭാഷണങ്ങൾ നടത്തി പ്രഭാഷക കേസരി പുരസ്കാരം നേടിയ രാധാകൃഷ്ണൻ മാസ്റ്റർ പ്രഥ വാഗ്ദേവി പുരസ്കാര ജേതാവ് കൂടിയാണ്.
ഏപ്രിൽ 2 ന് വൈകുന്നേരം 7 മണിക്ക് തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് പുരസ്കാരം നൽകി ആദരിക്കും.