പള്ളിപ്പറമ്പ് :- കൊളച്ചേരി എ. പി സ്റ്റോറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും 17, 18 തീയതികളിൽ നടക്കും. മാർച്ച് 17 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ഹാത് സേ ഹാത് ഭവന സന്ദർശനം നടക്കും.
മാർച്ച് 18 ശനിയാഴ്ച ബൂത്ത് സമ്മേളനം നടക്കും.രാവിലെ 10 മണിക്ക് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് കെ. ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും. വൈകുന്നേരം 5.30 ന് ഓഫീസ് ഉദ്ഘാടനവും ബസ് വെയിറ്റിംഗ് ഷെഡ്ഡ് ഉദ്ഘാടനവും നടക്കും. കണ്ണൂർ ജില്ലാ കമ്മിറ്റി ഡിസിസി പ്രസിഡന്റ് അഡ്വ : ടി. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30 ന് പൊതുസമ്മേളനം KPCC മെമ്പർ അഡ്വ : വി. പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്യും. കെ എൻ മുസ്തഫ സമ്മാനദാനം നിർവഹിക്കും.