കണ്ണാടിപ്പറമ്പ് :- മാലോട്ട് എ.എൽ.പി സ്കൂളിൻ്റെ 95-ാംവാർഷികാഘോഷം മാർച്ച് 18 ശനിയാഴ്ച നടക്കും. വൈകുന്നേരം 5.30 ന് നടക്കുന്ന പരിപാടി വാർഡ് മെമ്പർ ഇ.കെ അജിതയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യും.
പൂർവ്വാധ്യാപകരെ ആദരിക്കൽ, സബ് ജില്ലാതല മേളകളിലെ വിജയികൾക്ക് സമ്മാന വിതരണം, സ്കൂൾ കുട്ടികൾ ,പൂർവ്വ വിദ്യാർഥികൾ , രക്ഷിതാക്കൾ എന്നിവരുടെ ഗ്രൂപ്പ് ഡാൻസ്, കൈകൊട്ടിക്കളി ,സംഗീതശില്പം, സിനിമാറ്റിക് ഡാൻസ് ,ഒപ്പന എന്നിവ ഉണ്ടായിരിക്കും. തുടർന്ന് ആദിൽ അത്തുവും സംഘവും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.